Orkut Gmail Calendar Documents Web more »
Recently Visited Groups | Help | Sign in
Google Groups Home
[Marumozhi - 65 Coments - 09_324_16:45:03_756]
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  1 message - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
Marumozhi  
View profile   Translate to Translated (View Original)
 More options Nov 20 2009, 10:14 pm
From: Marumozhi <velap...@gmail.com>
Date: Fri, 20 Nov 2009 08:44:19 -0800 (PST)
Local: Fri, Nov 20 2009 10:14 pm
Subject: [Marumozhi - 65 Coments - 09_324_16:45:03_756]
1. എം.എസ്. രാജ്‌ has left a new comment on your post "വീണ്ടും വൃശ്ചികം":

സ്വാമിയേ ശരണമയ്യപ്പാ .....

ഇത്തവണ അയ്യനെകാണാതിരിക്കാന് കഴിയുമായിരുന്നില്ല!!

സസ്നേഹം,
എം.എസ്. രാജ്



Posted by എം.എസ്. രാജ്‌ to ഓലപ്പീപ്പി | olapeeppi at November 20, 2009 9:36 PM

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

സ്വന്തം വാദം തോറ്റാല് കൊഞ്ഞനം കുത്തുന്നത് നമ്മുടെ പാരംബര്യ സ്വഭാവം. ബ്ലോഗ് സൌഹൃദങ്ങളുടെ ആനുകൂല്യം നല്കാതെ ആ കൊഞ്ഞത്വം മുഖത്ത് സ്ഥായിയായി നില്ക്കാന് ആവശ്യമായ പരിഹാസശരം വായില് എയ്തു പിടിപ്പിക്കുക എന്നതാണ് ഒരു പരിഹാരം :)
പ്രതിപക്ഷ ബഹുമാനമില്ലാതെ ...
“എടാ... മന്ദ ബുദ്ധി” എന്നെങ്കിലും വിളിക്കുക.

നമ്മുടെ പൊതുധാരയും പെരുമാറ്റ മര്യാദയും
കുലമഹിമയുള്ളവന്ന്/പണ്ഡിത കുലതൊഴിലാളിക്ക് പിന്തുണ നല്കുക എന്നതുമാത്രമാണ്. ധാര്മ്മികതയും,മനശുദ്ധിയും,സത്യസന്ധതയും അവകാശപ്പെടുന്നവനെ കുത്തിപ്പൊട്ടിക്കേണ്ടത് അതില്ലാത്ത സവര്ണ്ണ സമൂഹത്തിന്റെ ശീലമാണ്.അതാണ് സ്വീകാര്യമായ നമ്മുടെ പരംബരാഗതമായ ശീലം.

മഹാബലിയെ നാം കീഴടക്കി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് മഹാബലിയുടെ ധാര്മ്മിക ശക്തിയുടെ കരുത്തുകൊണ്ടുതന്നെയായിരുന്നു.മവേലിയുടെ പ്രായോഗികതക്കു നിരക്കാത്ത അന്യരെ തനിക്കു സമമായി ആദരിക്കുന്ന മഹനീയ സംസ്ക്കാരത്തിന്റെ ദോഷം ! ചിന്താപരമായി സംസ്ക്കരിക്കപ്പെടുന്ന മനസ്സുകളുടെ സ്ത്രൈണവല്ക്കരണത്തിലൂടെയാണ് ശക്തരും ഇങ്ങനെ ദുര്ബലരാകുക.
അതുകൊണ്ടുതന്നെ ദുരുദ്ധേശപരമായ തോറ്റചോദ്യങ്ങളുടെ പുനര്ജ്ജനി അഥവ വീണ്ടും കിളിര്ക്കാനുള്ള ശ്രമങ്ങളെ വെള്ളവും വളവുമിട്ട് വളര്ത്തി വലുതാക്കി നമുക്ക് സമം വലിപ്പമാകുംബോള് മാത്രം അരിഞ്ഞുവീഴ്ത്തി ധാര്മ്മികനാകാനുള്ള ആത്മഹത്യാപരമായ വിഢിത്തം(മര്യാദ) ഇടതു പക്ഷമെന്നല്ല,ധാര്മ്മിക ജ്വരം ബാധിച്ച ആരും പിന്തുടരരുതെന്നാണ് ചിത്രകാരനു പറയാനുള്ളത്.
തകര്ക്കപ്പെട്ട ചോദ്യത്തിന്റെ വീണ്ടും കിളിര്ക്കാനുള്ള ശ്രമം കൈ കൊണ്ടല്ല ഇല്ലാതാക്കേണ്ടത്. പ്രതിപക്ഷബഹുമാനം എന്ന ഏകപക്ഷീയ മാന്യത മാറ്റിവച്ച് ആ ദുരുദ്ദേശ മുകുളങ്ങളെ കാലുകൊണ്ട് ചതച്ചരച്ച് നശിപ്പിക്കാന് സഹാനുഭൂതി തടസ്സം നിന്നുകൂട.തോറ്റതിലൂടെ എതിരാളിയുടെ സ്ഥാനം നമ്മുടെ കാല്ച്ചുവട്ടിലാണെന്ന് ബോധ്യപ്പെടുത്തുക തന്നെവേണം. എതിരാളി വളര്ന്ന് നന്മയെ കാല്ച്ചുവട്ടിലാക്കാനുള്ള സാധ്യത നശിപ്പിക്കേണ്ട സമയത്ത് ആണത്വത്തോടെ നശിപ്പിക്കുകതന്നെ വേണം.

കമ്മ്യൂണിസ്റ്റ് പാര്ട്ടികളെ നശിപ്പിക്കാന് ശ്രമിക്കുന്നതും അതിന്റെ മഹനീയമായ ആശയങ്ങളുടെ മാനവിക വാതിലുകളിലൂടെ ബഹുമാനം നടിച്ച് കയറിവരുന്ന സവര്ണ്ണ താല്പ്പര്യങ്ങള് തന്നെയായിരിക്കും.
സവര്ണ്ണതയുടെ വഴി ആക്രമണമല്ല,കുറെ കാലത്തെ സാവകാശം നല്കുന്ന ജീര്ണ്ണീപ്പിക്കലാണ് അതിന്റെ യുദ്ധരീതി.സ്നേഹിച്ചു/നക്കി കൊല്ലല്!!!(ഇ.എം.എസ്സ്.നംബൂതിരിപ്പാട് മനോരമക്ക് പഥ്യമായിരുന്നതിന്റെ കാരണവും ഈ സ്നേഹം തന്നെ)അങ്ങനെ ഏതാണ്ട് കൂംബടഞ്ഞ അവസ്ഥയില് തുടരുകയാണ് നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള് :)

ഇവിടത്തെ ചര്ച്ചയെന്താണാവോ !!! കമന്റൊന്നും വായിച്ചില്ല. പോസ്റ്റേ വായിച്ചുള്ളു. ക്ഷമിക്ക് സെബിനെ.ഒഫാണെങ്കില് ഡിലിറ്റാന് വിഷമിക്കണ്ട:)



Posted by chithrakaran:ചിത്രകാരന്‍ to OpenHouse at Friday, November 20, 2009 9:17:00 PM IST

3. വാഗബോണ്ട് നിങ്ങളുടെ പോസ്റ്റ് "കൂണുകളുടെ സൌന്ദര്യമത്സരം..!!" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hi pls help
യാത്രാവിവരണം സംബന്ധിച്ച ബ്ളോഗുകളുടെ links അറിയുന്നവര് ഒന്നു പോസ്റ്റ് ചെയ്യാമോ?



വാഗബോണ്ട് , ഗുല്‍മോഹര്‍ ലേക്ക് November 20, 2009 8:04 PM ന് പോസ്റ്റ് ചെയ്തത്

4. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "മരം മാരണം മരണം" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് കവിതയാണ് എന്ന് പറയുന്നവരുടെ തലക്കു വെളിവില്ലേ എന്നെന്നോട് ചോദിക്കരുത് .അത് പറയുന്നവരോട് തന്നെ ചോദിക്കുക .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് November 20, 2009 7:13 AM ന് പോസ്റ്റ് ചെയ്തത്

5. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്നേഹ ജാലകങ്ങൾ തുറന്നിടുമ്പോൾ":

തീര്ത്തും ഭൌതികവാദിയായ മാര്ക്സിന്റെ ഹൃദയത്തില് പ്രണയത്തിന്റെ അനുരണനങ്ങള് സൃഷ്ടിച്ച് കവിതയെഴുതിപ്പിക്കാന് പോന്ന കാമുകീഭാവവും പിന്നീട് പ്രയാസങ്ങളുടെ ഘോഷയാത്രയിലും തളര്ന്നുവീഴാതെ ജീവിതത്തിനുമേല് തത്വശാസ്ത്രത്തിന്റെ കൊടിപാറിക്കാന് പോന്ന ആത്മധൈര്യവും ഒത്തുചേര്ന്ന മഹത്വ്യക്തിത്വമായിരുന്നു ജെന്നിയുടേത്. ജെന്നിയുടെ മരണം മാര്ക്സിന്റെ ജീവിതത്തില് പിന്നീടുണ്ടാക്കിയ ശൂന്യത നിസ്സാരമായിരുന്നില്ല. ഒറ്റപ്പെടലിന്റെ ലോകത്തേയ്ക്ക് പിന്നീടുള്ള കാലം മുഴുവന് അയാള് വലിച്ചെറിയപ്പെട്ടു.

മാര്ൿസെഴുതിയ പ്രണയകവിതകളിലെ കാമുകീഭാവങ്ങളിലോ കാല്പ്പനിക മാത്രകളിലോ മാത്രമാണോ ജെന്നിയുടെ സ്ഥാനം? അങ്ങനെ മാത്രം ജെന്നിയെ മാറ്റിനിര്ത്തുന്നത് ചരിത്രത്തിനും വരാനിരിക്കുന്ന കാലത്തിനും നീതികേടാണ്. പ്രണയത്തിന്റെ റോസാദലങ്ങള്ക്കൊപ്പം ജീവിതത്തിന്റെ കുപ്പിച്ചില്ലുകളിലൂടെയും നടന്നുപോയ ജെന്നിയെക്കൂടി ഓര്മിപ്പിക്കുന്ന പുസ്തകമാണ് 'സങ്കടങ്ങളുടെ ഇടയന്'.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 20, 2009 9:28 PM

6. നാസ് has left a new comment on your post "കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":

ജോ... റൂം റെഡി ആക്കി കൊണ്ടിരിക്കുന്നു...311 തന്നെ അല്ലെ.. ഇപ്പൊ ശരിയാക്കാം...



Posted by നാസ് to കേരള റസ്റ്റ്‌ ഹൗസ് at November 20, 2009 8:01 PM

7. ബിന്ദു കെ പി has left a new comment on your post "ജിബ്രാള്ട്ടര് കടലിടുക്ക് Strait of Gibraltar":

സൂപ്പർ!!!



Posted by ബിന്ദു കെ പി to പൈങ്ങോടന്‍സ് പടംസ് at November 20, 2009 3:47 PM

8. ജോയ്‌ പാലക്കല്‍ has left a new comment on your post "നിധി തേടിപ്പോയവർ":

എല്ലാ നിധി തേടലുകളും ഇത്രത്തോളമോ....ഇതിലധികമോ..വ്യര്ത്ഥമാണ്...
'ഹെമിങ്ങ്വെ'യുടെ, fisherman and the sea എന്ന മഹത്തായ കഥയെ ഓമ്മിപ്പിക്കുന്ന രചന..
എല്ലാ ഭാവുകങ്ങളും!!



Posted by ജോയ്‌ പാലക്കല്‍ to സ്നേഹതീരം at November 20, 2009 6:35 AM

9. സുനിൽ പണിക്കർ has left a new comment on your post "എം.ടി.പി":

ഹൊ.. പൊള്ളിക്കുന്ന വരികൾ...!



Posted by സുനിൽ പണിക്കർ to മലയാള കവിത at November 20, 2009 6:49 AM

10. G.manu has left a new comment on your post "നര്മ്മം എന്ന മര്മ്മം":

അരുണ്
ബ്ലോഗ് എന്തിന് എന്ന ചോദ്യത്തിനു പലര്ക്കും പല ഉത്തരം നല്കാനുണ്ടാവും.
ചിലര്ക്ക് വെറും നേരമ്പോക്കിനുള്ള വായന.. ചിലര്ക്ക് ആല്ത്തറയിലോ ചായക്കടയിലോ ഇരിക്കുമ്പോളുള്ള സംഭാഷണങ്ങളുടെ ഷെയര്ചെയ്യല്പോലെ ഒരു കുളിര്മ. ചിലര്ക്ക് ശക്തമായ ഒരു മാധ്യമം ആവണം എന്ത ചിന്ത..
പലരും പല അഭിരുചികള് ഉള്ളവരാകുമ്പോള് ആഗ്രഹങ്ങളും അങ്ങനെയാവുക സ്വാഭാവികം..
ഇവിടെ പ്രശ്നം ചില അടിച്ചേല്പ്പിക്കലുകള്ക്കായുള്ള ഉദ്യമം മാത്രമാണെന്നു തോന്നു... ഇതു തന്നെയാവണം ബ്ലോഗിംഗ് എന്ന ഒരുതരം നിര്ബന്ധം. വളിപ്പ്/തമാശ/നേരമ്പോക്ക് രചന ശക്തമായ ഒരു മാധ്യമസാധ്യതയ്ക്ക് വിലങ്ങുതടിയാവുമോ എന്ന ഭയം ആത്മാര്ഥതകൊണ്ടു പറയുന്നവരെ അംഗീകരിക്കുക തന്നെ വേണം. പക്ഷേ, അതുമാത്രം മതി എന്ന നിര്ബന്ധം ചെലുത്തുമ്പോഴാണ് അടിപിടിയില് കലാശിക്കുന്നത്.

ജോലിത്തിരക്കും, കുടുംബത്തിരക്കും ഒക്കെയായി ഒരുപരുവമായി ഇരിക്കുന്ന സാധാരണക്കാരനോട് റാം മോഹന്ജിയുടേയും, വെള്ളെഴുത്തിന്റേയും ഉമേഷിന്റേയും ഒക്കെ (ഭാഗ്യവശാല് ആദ്യകാലം മുതലേ, സമ്പന്നമായ രചനകള്കൊണ്ട് ബ്ലോഗിനു മേല്വിലാസം ഉണ്ടാക്കിക്കൊടുത്തവര് ഇവരെപ്പോലെ ധാരാളം) ബ്ലോഗ് മാത്രമേ വായിക്കാവൂ എന്ന് ശഠിക്കുന്നത്, പഴംകഞ്ഞിയും കപ്പയും കഴിച്ച് ഹാപ്പിയായി ഏമ്പക്കം വിടുന്ന പാവപ്പെട്ടവനോട്, ചില്ലിച്ചിക്കന് കഴിക്കെടാ എന്ന് ആജ്ഞാപിക്കുന്നതുപോലെയേ ഉള്ളൂ... ചായക്കടയിലിരുന്ന് അനുഭവങ്ങളില് ഭാവനകലര്ത്തി രംസം പകര്ന്നിരിക്കുന്ന ആളുകളോട്, ആണവക്കരാറും ആസിയാന് അശനിപാതവും മാത്രം ഡിസ്കസ് ചെയ്യെടാ എന്ന് പറയുന്നതുപോലെയേ ഉള്ളൂ... എഴുതുന്നവര് എന്തെങ്കിലും ഒക്കെ എഴുതട്ടെ.. അതിനു അര്ഹരായ വായനക്കാര് അത് വായിക്കട്ടെ എന്നു വിചാരിച്ചാല് ബി.പിയും നെഞ്ചിടിപ്പും കൂട്ടി വെറുതെ ഊര്ജ്ജം വെയിസ്റ്റാക്കിയുള്ള ഈ യുദ്ധം ഒഴിവാക്കാന് പറ്റും..:)

നാലുപേരു ഒന്നിച്ചുകൂടുമ്പോള് വിടുവാ/നിര്ദ്ദോഷപരദൂഷണം ചേര്ത്ത അര്ദ്ധ സത്യ കഥകള്,/കേട്ട തമാശകള്/ചീറ്റിപ്പോകുന്ന വളിപ്പുകള് ....ഇതൊക്കെ ഉണ്ടാവുക സ്വഭാവികം.. അതുതന്നെ ഇവിടെയും ഉണ്ടാവുന്നു എന്നത് അതിലുംസ്വാഭാവികം. ഇഷ്ടപ്പെടുന്നവര് ഇഷ്ടപ്പെട്ടോട്ടെ, ഇല്ലാത്തവര് അടുത്ത ജംഗ്ഷനിലേക്ക് പൊക്കോട്ടെ..അതല്ലേ നല്ലത്..പണ്ടൊരു ക്ലാസില് ‘ഭാവിയില് നിങ്ങള്ക്ക് ആരാകണം’ എന്ന് ടീച്ചര് ചോദിച്ചപ്പോള് നാല്പ്പത്തിയൊമ്പത് കുട്ടികളും ‘ഡോക്ടര്’ എന്ന ഉത്തരം പറഞ്ഞു. അമ്പതാമന് പറഞ്ഞു ‘എനിക്ക് രോഗി ആയാല് മതി ടീച്ചറെ, അല്ലെങ്കില് ഇവരുടെ കാര്യം കഷ്ടത്തിലാവില്ലേ..‘ .. അതുകൊണ്ട്, ഉയര്ന്നും താണും എല്ലാം കിടന്നോട്ടെ.. ബാലന്സ് പോകാതെ ബൂലോകം നിലനില്ക്കട്ടെ...

പിന്നെ ഒന്നോര്ത്താല് എല്ലാം വെറും ജഗപൊഗ മാഷേ.. മലയാളത്തിലെ ഒന്നാം തരം കഥാകൃത്തുക്കള് ആണ് , ഇപ്പൊഴത്തെ ‘ദുഷിച്ച’ ‘അമ്മായിയമ്മ-മരുമോള്‘ സീരിയലുകള്ക്ക് തിരക്കഥയും ഡയലോഗും എഴുതുന്നത് എന്ന സത്യം എല്ലാവര്ക്കുമറിയാം.. ഒരു സൂപ്പര് എഴുത്തുകാരന് ഗള്ഫിലെ പ്രോഗ്രാമിനുള്ള ക്ഷണം സ്വീകരിച്ച് വിമാനത്താവളത്തില് എത്തിയപ്പോള്, ഏതോ സിനിമാനടനും ആ ചടങ്ങില് ഉണ്ടെന്നു മനസിലാക്കി ‘ശ്രദ്ധ മുഴുവനും നടനു കിട്ടും.എനിക്ക് പിന്നെന്തു വെയിറ്റ്’‘ എന്ന് ആത്മഗതം ചെയ്ത്, പോയ ഫ്ലൈറ്റില്തന്നെ റിട്ടേണടിച്ചത് കഴിഞ്ഞവര്ഷം ആണ് :)..... എല്ലാം ചുമ്മാ ശൂ......വെറും ശൂ... പാളയില്നിന്ന് പട്ടടയിലേക്കുള്ള ഷോര്ട്ട് യാത്രയില് എടുത്തണിയുന്ന ഈഗോയുടെ മൈലാഞ്ചി ചേര്ത്ത പൊള്ളയായ ഹെയര്ഡൈ...

അപ്പോ അരുണേ..അടുത്ത പോസ്റ്റ് തട്ട്.... :) ആശംസകള്.... (പിന്നെ നിന്റെ ബ്ലോഗ് പുസ്തകം ആക്കരുത്..നാലാംകിട എഴുത്തിനു മഷിപുരളാനുള്ള കടലാസിനായി ആത്മാഹുതി ചെയ്യാനുള്ളതല്ല ഇവിടുത്തെ ഈറക്കാടുകള്.. ‘അടുത്ത നാലാം രാജ്യത്തെ എങ്ങനെ ഒതുക്കാം‘ എന്ന് വട്ടമേശയില് ഡിസ്കസ് ചെയ്യുന്ന ആഗോളനേതക്കന്മാര്ക്കുള്ള തിരു-ടോയ്ലറ്റ് പേപ്പറായി പുണ്യജന്മം പേറാനുള്ളവയാണ് അവ... നീ ഇടി വാങ്ങിക്കും പറഞ്ഞേക്കാം.:) )



Posted by G.manu to നമ്മുടെ ബൂലോകം at November 20, 2009 8:47 PM

11. Deepa Bijo Alexander has left a new comment on your post "ഉള്ളിലൊരുമുറി":

ഉള്ളിന്റെയുള്ളിലൊരു ലോകം..അതിൽ കുറേ സ്വപ്ങ്ങൾ...കാത്തിരിപ്പുകൾ.....

നല്ല കവിത.



Posted by Deepa Bijo Alexander to അനുരണനങ്ങള്‍ at November 20, 2009 7:13 AM

12. കുമാരന്‍ | kumaran has left a new comment on your post "ഒരു നവംബര് 19ന്റെ ഓര്മ്മയ്ക്ക്":

:)



Posted by കുമാരന്‍ | kumaran to എനിക്കു പറയാനുള്ളത് at 11/20/2009 7:36 PM

13. കുമാരന്‍ | kumaran has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

ഇത്തരം അനുസ്മരണങ്ങള് അനുചിതം തന്നെ. നല്ല പോസ്റ്റ്.



Posted by കുമാരന്‍ | kumaran to പണിക്കർ സ്പീക്കിംഗ്‌ at 20 November 2009 19:26

14. vimal has left a new comment on your post "വ്യാഴാഴ്ച്ചപ്പതിപ്പ്!":

nice composition..



Posted by vimal to നിഴല്‍ക്കൂത്ത് at 20 November 2009 07:23

15. നാസ് has left a new comment on your post "കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":

ഈശ്വരാ ഈ അപ്പൂട്ടന് എപ്പോഴാ മൈക്ക് ടൈസന് ആയത്..മുള്ളൂക്കാരന് താടിയെങ്കിലും ഉണ്ട്... കണ്ടാ ഒരു തീവ്രവാദി ആണെന്നെങ്കിലും തോന്നില്ലേ...അത് മതി...

അപ്പൂട്ടന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചിരിക്കുന്നു...എല്ലാം വേണ്ടത് പോലെ ചെയ്യുന്നതായിരിക്കും... (സത്യം അപ്പൂട്ടന്റെ തലയാണോ സത്യം).. അല്ലേല് തലപൊട്ടിപ്പോകട്ടെ....



Posted by നാസ് to കേരള റസ്റ്റ്‌ ഹൗസ് at November 20, 2009 8:16 PM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ലൌജിഹാദുമായി ഇതിനൊരു ബന്ധവുമില്ല":

വര്ഗ രാഷ്ടീയത്തിനു പകരമായി സ്വത്വ/ജാതി രാഷ്ട്രീയം കൊണ്ടു വരണമെന്ന് സത്യാന്വേഷി പറയുകയാണോ? സത്യാന്വേഷി പറയുന്ന തരത്തിലുള്ള സമരം(ങ്ങള്) വര്ഗസമരത്തെ ശക്തിപ്പെടുത്തുന്ന രീതിയിലായിരിക്കണം, അതിനു പകരമായികൂടാ എന്ന കാഴ്ചപ്പാടാണ് കമ്യൂ ണിസ്റ്റ് പ്രസ്ഥാനങ്ങള്ക്കുള്ളത്. അതിനെ ‘വിപ്ലവത്തിനു ശേഷം വിശ്വാസത്തെ കൈകാര്യം ചെയ്താല് മതി‘യെന്നൊക്കെ അതിലളിതവല്ക്കരിക്കുന്നത് ശരിയല്ല. ഇന്നും സംഘപരിവാറിനു സ്വാധീനം ചെലുത്താന് കഴിയാത്ത മേഖലകള് ഇടതുപക്ഷത്തിനു സ്വാധീനം ഉള്ള മേഖലകളാണ്. ഇതിന്റെ അര്ത്ഥം സംഘപരിവാര് പ്രത്യയശാസ്ത്രത്തെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും എതിര്ക്കുന്നതും ഇടതുപക്ഷം ആണെന്നു തന്നെയാണ്. ആ ഇടതുപക്ഷരാഷ്ട്രീയത്തെ ഏതൊക്കെ രീതിയില് സഹായിക്കാന് കഴിയും എന്നു ചിന്തിക്കുന്നതിനു പകരം എല്ലാത്തിനും കുറ്റക്കാര് ഇടതുപക്ഷമാണെന്ന് അഭിപ്രായപ്പെടുന്നത് ഒരു പക്ഷേ സംഘപരിവാര് രാഷ്ട്രീയത്തെയും ഉപരിവര്ഗ രാഷ്ട്രീയത്തെയും തന്നെയായിരിക്കും സഹായിക്കുക. ആ ഒരു ഉദ്ദേശ്യം ഇല്ലെങ്കില്ക്കൂടി.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 20, 2009 9:37 PM

17. സുനിൽ പണിക്കർ has left a new comment on your post "സാക്ഷാത്ക്കാരം":

ആദ്യം കാണുന്നവര്ക്ക്
നീയില്ല, ഞാന് മാത്രമാണെന്ന്
തോന്നിയേക്കാം....
നല്ല തോന്നൽ..,
നല്ല വരികൾ..



Posted by സുനിൽ പണിക്കർ to മലയാള കവിത at November 20, 2009 6:52 AM

18. N.J ജോജൂ has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

വര്ഷങ്ങള് കടന്നു പോയി.
2020ലെ ഒരു ചര്ച്ച എങ്ങിനെയിരിയ്ക്കും.

2017ല് എക്സ് പ്രസ് ഹൈവേ സ്ഥാപിച്ചത് ഇടതുപക്ഷമല്ലേ. ഇടതു പക്ഷം എക്സ് പ്രസ് ഹൈവേയ്ക്ക് എതിരായിരുന്നു എന്നത് തെറ്റല്ലേ.

2019ല് പിണറായി വിജയന് മുഖ്യമന്ത്രി ആയ കാലത്തല്ലേ സ്മാര്ട്ട് സിറ്റി ഉത്ഘാടനം ചെയ്തത്. ആദ്യം മുതലേ പിണറായി വിജയന് സ്മാര്ട്ട് സിറ്റിയ്ക്കു സപ്പോര്ട്ടു മായിരുന്നു.



Posted by N.J ജോജൂ to OpenHouse at Friday, November 20, 2009 8:19:00 PM IST

19. asha has left a new comment on your post "വ്യാഴാഴ്ച്ചപ്പതിപ്പ്!":

സോഫ്റ്റ് ബോക്സിൽ എടുത്തയാണോ?
പടം സൂപ്പർ!



Posted by asha to നിഴല്‍ക്കൂത്ത് at 20 November 2009 07:12

20. kochuthoma has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

''ജനിച്ചതിനോടുള്ള പകവീട്ടലാണ് ജീവിതം എന്ന് ജീവിതത്തെ നിർവചിച്ച ചങ്ങമ്പുഴ സ്വന്തം ജീവിതത്തോടുതന്നെ പകവീട്ടുകയായിരുന്നു''

എന്തെങ്കിലും അടിച്ചു മാറ്റുമ്പോള് വരികള് അതേപടി നിലനിര്ത്താതിരിക്കാനുള്ള് വിവരം പോലും ഇല്ല അല്ലേ പണിക്കരണ്ണാ? കവിതയെ ഒണ്ടാക്കാന് ഇറങ്ങിയിരിക്കുന്നു.

ഈ ലേഖനത്തിന്റെ ഒര്ജിനല് http://www.manoramaonline.com/advt//Lifestyle/Poetry_Day/memory_01.htm
ഇവിടെ വായിക്കാം.

http://www.manoramaonline.com/advt//Lifestyle/Poetry_Day/memory_01.htm



Posted by kochuthoma to പണിക്കർ സ്പീക്കിംഗ്‌ at 20 November 2009 19:20

21. അരുണ്‍ കായംകുളം has left a new comment on your post "നര്മ്മം എന്ന മര്മ്മം":

പ്രിയപ്പെട്ട പോങ്ങുമൂടനു,

ക്ഷമിക്കണം, പോങ്ങുമൂടന് എന്നതിനെക്കാള് ഹരിചേട്ടാ എന്ന് അഭിസംബോധന ചെയ്യാനാണ് എനിക്ക് ഏറെ ഇഷ്ടം, അതിനാല് പ്രിയപ്പെട്ട ഹരിചേട്ടനു,

ആദ്യമേ പറയട്ടെ, ഈ പോസ്റ്റ് ചേട്ടനെ ഉദ്ദേശിച്ചല്ല!!
ചില പേഴ്സണല് കാര്യങ്ങളാല് മൂന്ന് ദിവസത്തേക്ക് ബൂലോകത്ത് കാണില്ല എന്ന് പ്രഖ്യാപിച്ച്, ബാംഗ്ലൂരില് നിന്നും കേരളത്തിലേക്ക് വണ്ടി കയറിയ ഞാന്, ഇപ്പോള് ഓടി വന്ന് ഈ കമന്റ് ഇടുന്നത് തന്നെ ഹരിചേട്ടന് എന്നെ തെറ്റിദ്ധരിച്ചു കമന്റിട്ടു എന്നൊരു സുഹൃത്ത് വിളിച്ച് പറഞ്ഞതിനാലാണ്.ബാംഗ്ലൂരില് നിന്ന് ഇങ്ങോട്ട് തിരിക്കുന്നതിനു മുമ്പേ രവികുമാറിന്റെ കമന്റ് ഞാന് കണ്ടിരുന്നു.അതിലെ ആദ്യവരികള് ശ്രദ്ധിക്കു...

"ഓഹോ, അങ്ങിനെ വരട്ടെ, ഈ പോസ്റ്റ് പോങ്ങുംമൂടന്റെ കുമ്പസ്സാരം എന്ന പോസ്റ്റുമായി കൂട്ടി വായിക്കേണ്ടതല്ലേ?
അവിടെ കമന്റു ചെയ്തിരിക്കുന്നാ ആരോ ഒരാളല്ലേ ഈ പാതി രാത്രി വന്നു മുട്ടി വിളിച്ച ബുദ്ധി ജീവി."

കണ്ടില്ലേ??
ചേട്ടനെ പറ്റി അയാള് ഒന്നും പറഞ്ഞതായി കാണുന്നില്ല!!
കുമ്പസാരം എന്ന പോസ്റ്റ് ചേട്ടന് എഴുതാനുള്ള കാരണവും അതിലെ കാര്യവും എനിക്ക് നന്നായി അറിയാം.അതിന്റെ കാരണം ചേട്ടന് തന്നെ എനിക്ക് വിശദീകരിച്ച് തന്നതാണ്.അങ്ങനെയിരിക്കെ ഞാന് ഒരു വ്യക്തിഹത്യ എന്ന രീതിയില് പോസ്റ്റെഴുതി എന്ന് ചേട്ടന് സംശയിച്ചത് തന്നെ എന്നെ വേദനിപ്പിക്കുന്നു.

ഇനി രവികുമാറിനു ഞാന് മറുപടി നല്കാത്തതിനു കാരണം..
ചേട്ടന്റെ പോസ്റ്റായ കുമ്പസാരം വായിച്ചു എന്നതല്ലാതെ അതിലെ കമന്റുകള് ഞാന് വായിച്ചിട്ടില്ല.അതിനാല് തന്നെ ആ പോസ്റ്റില് കമന്റിട്ട ആരെങ്കിലും രവികുമാര് സൂചിപ്പിച്ച പോലത്തെ ബുദ്ധിജീവി ആണോ എന്ന് എനിക്ക് അറിയില്ല.അങ്ങനെയിരിക്കെ ഞാന് എന്ത് മറുപടി നല്കും??

ഹരിചേട്ടാ, എന്തിനു വെറുതെ എഴുതാപ്പുറം വായിക്കുന്നു.ഇനി എന്റെ ഈ പോസ്റ്റ് താങ്കളെ ഏതെങ്കിലും വിധത്തില് വേദനിപ്പിച്ചെങ്കില്, മാപ്പ്, മാപ്പ്, മാപ്പ്!!

താങ്കളുടെ വിലയേറിയ ഉപദേശങ്ങളും, നിര്ദ്ദേശങ്ങളും, വിമര്ശനങ്ങളും എന്നും ഞാന് ആഗ്രഹിക്കുന്നു.അതൊക്കെയാണെ എന്നെ പോലുള്ളവര്ക്ക് ഒരു സപ്പോര്ട്ട്!!
:)

സ്നേഹപൂര്വ്വം
അരുണ് കായംകുളം



Posted by അരുണ്‍ കായംകുളം to നമ്മുടെ ബൂലോകം at November 20, 2009 9:10 PM

22. വിജയലക്ഷ്മി has left a new comment on your post "ഇതു ന്യായമോ!":

nyaayam innu oro vekthikkum prathyekam prethyekamaa mole..kalikaalamalle..



Posted by വിജയലക്ഷ്മി to എഴുത്തോല at November 20, 2009 8:44 PM

23. ജനശക്തി has left a new comment on your post "ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് ഇന്നു തുടക്കം":

അവരെന്തു ചര്ച്ച ചെയ്യുന്നുവെന്നോ എന്ത് തീരുമാനം എടുക്കുന്നുവെന്നോ ഉള്ളതിനേക്കാള് പ്രാധാന്യം ഇപ്പറഞ്ഞ കാര്യങ്ങള്ക്ക് കൊടുക്കുന്നത് നന്നായി. അവരെവിടെ താമസിച്ചാല് , എന്ത് ഭക്ഷണം കഴിച്ചാല് സിമിയെ പോലുള്ളവര് ഓക്കെ വെക്കും എന്നും അറിയില്ല.

Left leaders dismissed the insinuations as “juvenile”. “Do you expect us to put up delegates from around the globe at a dharamshala (religious resthouse)? We have skipped expensive hotels like the Taj or Mauyra. We have chosen the best possible option for comfortable stay of our guests,” CPI national secretary D. Raja told Hindustan Times.



Posted by ജനശക്തി to ജാഗ്രത at November 20, 2009 9:52 PM

24. സിമി has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

ജനശക്തി: ആണവോര്ജ്ജത്തെയല്ല, ആണവ കരാറിനെയാണ് എതിര്ത്തത് എന്ന വാദം കൊള്ളാം. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇറക്കിയ ഒരു ലഘുലേഖയുണ്ട്. ബ്ലോഗില് പലരും അത് ഇട്ടിരുന്നു. അതൊന്നു തിരക്കിപ്പിടിച്ചു വായിക്കൂ. ഇന്ത്യയ്ക്ക് ആണവോര്ജ്ജം ആവശ്യമില്ല, ഇന്ത്യയുടെ ഊര്ജ്ജാവശ്യങ്ങള്ക്ക് കല്ക്കരി കത്തിച്ചാല് മതിയാകും എന്നുതന്നെയാണ് ലേഖനത്തിന്റെ സംഗ്രഹം. കല്ക്കരിയില് നിന്നുള്ള പരിസ്ഥിതി മലിനീകരണം കുഴപ്പമില്ല, കാരണം വിദേശരാജ്യങ്ങള് ഇതിലും കൂടുതല് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുണ്ട്, പിന്നെ നമുക്കെന്താ ആയാല് എന്ന മട്ടിലായിരുന്നു ലേഖനം. എം.പി. പരമേശ്വരന് ആണെന്നു തോന്നുന്നു എഴുതിയത്. അദ്ദേഹത്തിന്റെ തന്നെ ‘അമേരിക്കയുടെ അശ്വമേധം’ എന്ന പുസ്തകത്തിലും നാല് അധ്യായങ്ങളുണ്ട്, ഇതേ വിഷയത്തില്. ആണവോര്ജ്ജത്തിനു പകരം സോളാര് പാനലുകള് രാജസ്ഥാന് മരുഭൂമിയില് സ്ഥാപിച്ചുകൂടേ, കാറ്റാടി യന്ത്രങ്ങള് സ്ഥാപിച്ചുകൂടേ, ക്ലീന് കോള് ടെക്നോളജി ഉപയോഗിക്കണം, തുടങ്ങിയ പല വാദങ്ങളും വന്നു.

ഇതെല്ലാം വിവിധ ബ്ലോഗുകളില് ഇപ്പൊഴും കാണണം. തിരക്കി നോക്കിയാല് മതി.

ആണവോര്ജ്ജം അല്ല ചര്ച്ച, ഇടതുപക്ഷത്തിന്റെ ദീര്ഘവീക്ഷണമില്ലായ്മയും, പല കാലങ്ങളില് എടുത്ത തെറ്റായ നിലപാടുകളെ ഈ ബ്ലോഗില് ചെയ്തിരിക്കുന്നതുപോലെ പോലെ പലരീതിയിലും വെള്ളപൂശാന് ശ്രമിക്കുന്നതുമാണ്.



Posted by സിമി to OpenHouse at Friday, November 20, 2009 9:34:00 PM IST

25. ബിന്ദു കെ പി has left a new comment on your post "അടിമകൾ":

:( :(



Posted by ബിന്ദു കെ പി to ഞാന്‍ കണ്ട കാഴ്ചകള്‍ at 20 November 2009 07:45

26. നാസ് has left a new comment on your post "കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":

ജിക്കൂസിന്റെ റൂം റെടി ആക്കി കൊണ്ടിരിക്കുന്നു...സ്വലേക്ക് ഉള്ള എല്ലാ സൌകര്യങ്ങളും ആ റൂമില് ചെയ്ത് കൊണ്ടിരിക്കുന്നതെയുള്ള്... കുറച്ച ഒന്ന് ക്ഷമി ...



Posted by നാസ് to കേരള റസ്റ്റ്‌ ഹൗസ് at November 20, 2009 8:19 PM

27. വിജയലക്ഷ്മി has left a new comment on your post "കാവടിയാട്ടം | Kavadiyattam | Kerala Tourism.":

kollaam ..nallavivarana avatharana shyli..



Posted by വിജയലക്ഷ്മി to കേരളപ്പെരുമ at November 20, 2009 7:01 AM

28. സിമി has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

റോബി മനസിലാക്കിയതു തെറ്റാണ്.

എന്റെ അനിയത്തി വിദേശത്ത് പഠിച്ചതുകൊണ്ട് - സ്വന്തം അനുഭവത്തില് നിന്നും തന്നെ - ഒരു വിദേശ സര്വ്വകലാശാലയിലെ ഫണ്ടിങ്ങും സ്വന്തമായി ജോലിചെയ്ത് എത്ര സമ്പാദിക്കാം എന്നും വ്യക്തമായി അറിയാം. മണിക്കൂറിന് 8 ഡോളറായിരുന്നു കിട്ടുന്നത്, ഇത് പുസ്തകം വാങ്ങാന് പോലും തികയില്ല. അവിടെ കാമ്പസിലെ റെസ്റ്റാറന്റില് നില്ക്കുന്നതിനും പാത്രം കഴുകുന്നതിനും മറ്റും. സ്കോളര്ഷിപ്പ് / ടീച്ചിങ്ങ് അസിസ്റ്റന്സ് / റിസര്ച്ച് അസിസ്റ്റന്സ് ഒക്കെ ഉണ്ടെങ്കില് പഠിക്കാന് കയ്യില് നിന്നും കാശു മുടക്കേണ്ടതില്ല.

സ്വാശ്രയ സ്ഥാപനങ്ങള് തുടങ്ങുന്നതിന് എതിരെ തന്നെയാണ് സമരം ചെയ്തത്. പൂര്ണ്ണ സ്വകാര്യവല്ക്കരണം ഒന്നും ആയിരുന്നില്ല. 1994-96 വര്ഷങ്ങളില് - ഞാന് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള് - ഇതേ കാരണം പറഞ്ഞ് വ്യക്തമായി പഠിപ്പു മുടക്കിയിട്ടുണ്ട്. പലതവണ ക്ലാസില് നിന്നും കുട്ടികളെ ബലാല്ക്കാരമായി ഇറക്കിവിട്ടിട്ടുണ്ട്. ആശയപരമായും സാമ്പത്തികമായും ട്യൂഷനുപോവാന് താല്പര്യമില്ലാത്ത ഒരുപാടുപേര് ക്ലാസില് ഉണ്ടായിരുന്നു. അവരൊക്കെ ഇതിന്റെ പേരില് വളരെ കഷ്ടപ്പെട്ടു.



Posted by സിമി to OpenHouse at Friday, November 20, 2009 9:24:00 PM IST

29. Prasanth - പ്രശാന്ത്‌ നിങ്ങളുടെ പോസ്റ്റ് "ഒന്നാം പടപ്പ് : ഗുരുവന്ദനം…." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വാഗതം....ആശംസകള്!



Prasanth - പ്രശാന്ത്‌ , പാട്ടോളിപ്പടപ്പുകൾ | Paattolippadappukal ലേക്ക് November 20, 2009 8:29 PM ന് പോസ്റ്റ് ചെയ്തത്

30. കുമാരന്‍ | kumaran has left a new comment on your post "കക്കാട് ദേശവിളക്ക്":

:)



Posted by കുമാരന്‍ | kumaran to മര്യാദാമുക്ക് || Maryadamukku at November 20, 2009 7:30 AM

31. Radheyan has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

യന്ത്രവല്ക്കരണത്തെ കുറിച്ച് സംസാരിക്കുമ്പോള് ജനറേഷനുകളില് വരുന്ന മാറ്റം കൂടി കണിക്കെടുക്കണം എന്നു തോന്നുന്നു.

എന്റെ ചെറുപ്പകാലത്ത് കാര്ഷിക മേഖലയില് തൊഴിലാളി ക്ഷാമമില്ലായിരുന്നു, തൊഴില് ആയിരുന്നു കുറവ്.പണിക്കിറങ്ങിക്കോട്ടെ എന്ന് ചോദിച്ച് വല്യമ്മാവന്റെ മുന്നില് പണിക്കാരികള് കെഞ്ചുന്നതും ആള് കൂടുതലാണ് എന്ന കാരണം പറഞ്ഞ് അമ്മാവന് തിരസ്ക്കരിക്കുന്നതും പതിവ് കാഴ്ച്ച ആയിരുന്നു.അക്കാലത്തേക്കാണ് യന്ത്രങ്ങള് ഓടിച്ചു കയറുന്നതെങ്കില് എതിര്പ്പ് സ്വാഭാവികം.അതിന് സി പി എമ്മിന്റെ സംസ്ഥാന സമിതി കൂടി തീരുമാനിക്കുകയൊന്നും വേണ്ടി വരില്ല.

പക്ഷെ അടുത്ത ജനറേഷനില് വല്യമ്മാവന്റെ പിന്തലമുറക്കാര് ഒന്നു പണിക്കിറങ്ങാമോ എന്ന് ചോദിച്ച് തൊഴിലാളികളുടെ മുന്നില് കെഞ്ചുന്നതും നാം കാണുന്നു.

ബാക്കി പിന്നാലെ



Posted by Radheyan to OpenHouse at Friday, November 20, 2009 7:59:00 PM IST

32. രഘു നിങ്ങളുടെ പോസ്റ്റ് "യുവര് സിസ്റ്റര്" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഭവം ‘സ്പാറി‘ക്കളഞ്ഞുട്ടോ...ഹഹഹ
കൊള്ളാം!
“നമ്മളൊക്കെ ആരെടെയ്. വെറും ഒരു എടുത്ത് കൊടുപ്പീര് കാരൻ“
ഹഹ അതു കലക്കി



രഘു , ബസ്റ്റോറി ലേക്ക് November 20, 2009 6:11 PM ന് പോസ്റ്റ് ചെയ്തത്

33. perooran has left a new comment on your post "ഭാര്യയുടെ സ്നേഹിതന്":

super work



Posted by perooran to ഓര്‍മ്മ at November 20, 2009 8:06 AM

34. ബീഫ് ഫ്രൈ||b33f fry has left a new comment on your post "സഭാകമ്പം/പിണറായീന്റെ കൊട്ടാരം":

കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച പുഷ്പന് ഈ പരിസരത്ത് എവിടെയെങ്കിലുമുണ്ടെങ്കില് അമ്പലക്കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.



Posted by ബീഫ് ഫ്രൈ||b33f fry to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at November 20, 2009 7:09 AM

35. റോബി has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

ഇന്ന് ബര്മിങ്ങ്ഹാമില് പഠിക്കുന്ന കോളെജ് സമ്പൂര്ണ്ണ സ്വാശ്രയം അല്ലേ?

ആണോ?
ഞാൻ മനസ്സിലാക്കിയിടത്തോളം വിദേശസർവ്വകലാശാലകളുടെ സാമ്പത്തികശ്രോതസ്സുകൾ പലതാണ്. കുട്ടികളിൽ നിന്നും ഈടാക്കുന്ന ഫീസ് അതിൽ ചെറിയ പങ്കേ വരൂ. ഇനി ഫീസു കൊടുക്കേണ്ട വിദ്യാർത്ഥികൾക്ക് ജോലിചെയ്യാനുള്ള അവസരവുമുണ്ടാകും.

രാഹുല് ഗാന്ധിയുടെ മാതാപിതാക്കള് നാട്ടില് സ്വാശ്രയ കോളെജ് തുടങ്ങരുത് എന്ന് സമരം നടത്തുകയും പാവപ്പെട്ട ഒരുപാട് കുട്ടികളുടെ പഠിപ്പുമുടക്കുകയും എന്നിട്ട് രാഹുലിനെ വിദേശത്തുവിട്ട് പഠിപ്പിക്കുകയും ചെയ്യുമ്പൊഴാണ്.

സ്വാശ്രയസ്ഥാപനങ്ങൾക്കെതിരെയുള്ള സമരത്തിൽ സ്വാശ്രയസ്ഥാപനങ്ങൾ വേണ്ടേ വേണ്ട എന്നായിരുന്നോ ഇടതുപക്ഷം പറഞ്ഞത്?
സ്വാശ്രയ കോളെജ് തുടങ്ങരുത് എന്നും സമരം നടത്തിയോ? യെപ്പോൾ?



Posted by റോബി to OpenHouse at Friday, November 20, 2009 9:15:00 PM IST

36. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ നിങ്ങളുടെ പോസ്റ്റ് "ദൈവരാജ്യം ഇല്ല എന്നാണല്ലോ ഇയാള് പറഞ്ഞു കൊണ്ടുവരുന..." ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുമ്പുണ്ടായിരുന്നതിനേക്കാളേറെ അന്ധവിശ്വാസങ്ങളിലേക്ക് ലോകം മടങ്ങിക്കൊണ്ടിരുക്കുന്ന പ്രവണതയാണിന്നു നാം കാണുന്നത്.ഇത് അന്ധകാരത്തിലേക്കായിരിക്കും ജനതയെ നയിക്കുക. പരിഷത്ത് പോലുള്ള സ്ഥാപനങ്ങള്ക്കു മുന്നില് ഇത് കൂടുതല് വെല്ലുവിളികളുയര്ത്തുകയും, കൂടുതല് ജനസ്വാധീനമുള്ള പദ്ധതികള് ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല് ചൂണ്ടുകയും ചെയ്യുന്നു. നാടകയാത്രയ്ക്ക് വിജയാശംസകള് നേര്ന്നു കൊണ്ട്



MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ , പരിഷത്ത് വിശേഷങ്ങള്‍ ലേക്ക് November 20, 2009 8:57 PM ന് പോസ്റ്റ് ചെയ്തത്

37. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ചന്ദ്രയാന് ഇനിയും പോക്വോ?":

പാലു ചുരത്തുന്നയാല് പശുവല്ലെ?പിന്നെങ്ങിനെ പൂതനയായി.എനിക്കു പുരാണം ശ്ശി കഷ്ടിയാ...ഒന്നു പറഞ്ഞു തരുമോ?.ഞമ്മളൊട ജ്ജ് ബന്നപ്പോ ഇബിട ഒന്നു കേറി നോക്കീതാ....ഹലാക്കിന്റെ ഔലും കഞ്ഞി....അല്ല പിന്നെ?



Posted by Mohamedkutty മുഹമ്മദുകുട്ടി to ഈ പാലു നുകര്‍ന്നാലും at November 17, 2009 11:30 AM

38. പാമരന്‍ has left a new comment on your post "ഉള്ളിലൊരുമുറി":

great maashe.



Posted by പാമരന്‍ to അനുരണനങ്ങള്‍ at November 20, 2009 8:21 AM

39. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഇടതു തോളില് ഉളുക്കി":

ഈ പടവും കൂടി എടുത്തിട്ട് ഇടാം എന്നു വിചാരിച്ചാണ് താമസിച്ചത്.

അടുത്തു ചെന്നു പടം പിടിക്കാനൊക്കില്ലല്ലൊ.

രണ്ടു രൂപ നിരക്കില് 35 കിലോ അരി വാങ്ങുവാന് അര്ഹതയുള്ളവരെ കണ്ടില്ലേ?

ഇതൊരു ഉദാഹരണം മാത്രം എത്ര വേണമെങ്കിലും വേറെ ഉണ്ട്.

അപ്പൊ പറഞ്ഞ്യ് വന്നത് നമ്മള് എത്തിക്സും ബത്തിക്സുമൊക്കെ നോക്കിയെ പ്രവര്ത്തിക്കാവൂ ഇവരെ പോലെയുള്ളവരും മുകളില് കണ്ട കള്ളുകുടിയന്മാരും ഒക്കെയാണ് സംരക്ഷിക്കപ്പെടേണ്ടവര്.

ഇതു മനസ്സിലാക്കി ത്തന്നതിനു അനിലിനും ആവനാഴിക്കും പ്രത്യേക നന്ദി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 6:46 AM

40. സതീശ് മാക്കോത്ത്| sathees makkoth has left a new comment on your post "കണ്ണോരം കടവത്തെ പൊന്നോണത്തുമ്പികള്":

ഓണക്കഥ വായിച്ചതിപ്പോഴാണ്.രസകരം. കൂടെ കുറച്ച് ഓർമ്മകളും നൽകി.



Posted by സതീശ് മാക്കോത്ത്| sathees makkoth to ::ബ്രിജ്‌ വിഹാരം:: at 20 November 2009 21:57

41. മിനിഞ്ഞാന്ന് കമന്റിട്ട ഒരനോണി has left a new comment on your post "ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം":

പൊന്നപ്പന് പറഞ്ഞത് തീര്ച്ചയായും ശരിയാണ്, എന്ന് വെച്ച് മുഴുവനും മനസ്സിലായി എന്നല്ല.

പിന്നെ നമ്മുടെ ഭിഷഗ്വരന്, അങ്ങേര് ചില്ലറക്കാരനല്ല. തറ/തെറികളുടെ പെരുന്തച്ചന് കൂടിയാ ഹെന്റമ്മോ..



Posted by മിനിഞ്ഞാന്ന് കമന്റിട്ട ഒരനോണി to വെള്ളെഴുത്ത് at November 20, 2009 8:37 PM

42. CKLatheef has left a new comment on your post "ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും":

ബ്രൂട്ടസേ നീയും



Posted by CKLatheef to chithrakaran:ചിത്രകാരന്‍ at November 20, 2009 9:47 PM

43. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് നിങ്ങളുടെ പോസ്റ്റ് "ചാറ്റിങ് ഇന് ഓഫീസ്!" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവിടെ എന്തെങ്കിലും ഒഴിവുണ്ടാവുമോ?

രണ്ട് മാസത്തേക്ക് ശമ്പളം വേണമെന്നില്ല. മൂന്നാം മാസം തൊട്ട് ജോലിവേണമെന്നില്ല ശമ്പളം അക്കൌണ്ടിലേക്ക് ഇട്ടാല് മതിയാവും...

അവിടിത്തെ തടിച്ചവളുടെ സിസ്റ്റം റിമോട്ടിങ്ങില് ഇടുമോ???



തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് , കുരാക്കാരന്‍...! ലേക്ക് November 20, 2009 8:43 PM ന് പോസ്റ്റ് ചെയ്തത്

44. Anonymous has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

സെബിൻ പറയുന്നത് എത്ര ശരിയാണ്. ഇതുപോലെയാണ് മുരളീധരനെതിരേയും പത്മജക്കെതിരേയും കരുണാകരനെതിരേയും വരെ നെറികെട്ട ആരോപണങ്ങൾ. മക്കളുടെ കാര്യങ്ങൾ കരുണാകരന്റെ ഇഷ്ടപ്രകാരമാവില്ല,
കല്യാണിക്കുട്ടിയമ്മയുടെ നിർബന്ധത്തിലാവണം.
ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം. കറകറക്റ്റ്!

ബി.കോം കഴിഞ്ഞ് എത്ര പേരാണെന്നറിയുമോ
ഉടനടി ഗൾഫിൽ എത്തിയത്? അതും ഒരു പുതിയ ബി.കോംകാരനു ഗൾഫിലെ ശമ്പളം എത്ര മഹത്തരമാണെന്നും നമ്മൾ എല്ലാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാവം ലേബർ ക്യാമ്പിൽ കിടക്കുന്ന ഈ മല്ലൂസിന്റെ കാര്യം. അവർക്കൊക്കെ ബി.കോം ഡിഗ്രി ഉണ്ടോ?
എന്തായാലും സൈബിന്റെ ഠ വട്ടം വെടിപ്പായി ഈ പോസ്റ്റിൽ തെളിയുന്നുണ്ട്. ഈ തല യു.കെയിൽ കൊണ്ട് പോയി കാണിക്കാഞ്ഞത് നന്നായി.

എം.ബി.എക്കു ബേർമിങ്ങ്ഹാമിൽ അസിസ്റ്റൻഷിപ് കൂടി ഉണ്ടോ എന്ന് ആരെങ്കിലും ഒന്ന് അന്വേഷിച്ചാൽ സംഗതി ക്ലീൻ ആയി.



Posted by Anonymous to OpenHouse at Friday, November 20, 2009 8:10:00 PM IST

45. രഘു നിങ്ങളുടെ പോസ്റ്റ് "വീരനാം വീരാന് {നർമാനുഭവം}" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ
ചിരിച്ചു ചിരിച്ചു മണ്ണു കപ്പി...
കിടു!!!!
ഇനിയും ഇതുപോലത്തെ ഐറ്റങ്ങള് പോരട്ടെ!



രഘു , ബസ്റ്റോറി ലേക്ക് November 20, 2009 6:27 PM ന് പോസ്റ്റ് ചെയ്തത്

46. മലമൂട്ടില്‍ മത്തായി has left a new comment on your post "ചൈന, വിയറ്റ്നാം, റഷ്യ, ക്യൂബ, ഗ്രീസ്":

The current status of communist empires:
1. USSR - Rest In Peace.
2. Vietnam - Capitalism thru communism, or is it the other way around?
3. China - Communism? So long as the cat can hunt for the mouse, anything goes.
4. Cuba - Castro Inc. - Fidel for 40+ years and now Raul is head of the company.

USA bombs out Vietnam - imperialist take over of the country.
Tibet taken over by China - warm embrace of brotherly love :-)

USA on the knees in Afghanistan - them darn imperialists (again)
USSR routed in Afghanistan - Oh well, it happens.

Toll of the revolution:
Stalinistic Purge in USSR - 734,000 executed
Cultural Revolution in China - between 1.5 million and 3 million depending on whose account is heeded.

Long live communism. Its the death machine on Long March :-)



Posted by മലമൂട്ടില്‍ മത്തായി to ജാഗ്രത at November 20, 2009 9:22 PM

47. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "നല്ല ചൂടന് പാല്":

ഒന്നും കൊടുക്കാതെ പാലു കുടിച്ചു ,ചുണ്ടു തുടച്ചു എന്നു പറയുന്നത് ശരിയായില്ല.കാടിവെള്ളം കുടിച്ചത് പോരെന്നു തോന്നുന്നു.പുല്ലും വൈക്കോലും നല്ലോണം ചെല്ലണം ,എന്നാലേ ചുരത്താനാവൂ.



Posted by Mohamedkutty മുഹമ്മദുകുട്ടി to ഈ പാലു നുകര്‍ന്നാലും at November 17, 2009 11:33 AM

48. നാസ് has left a new comment on your post "കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":

ജുനൈത് ബായ്... ക്രിക്കട്റ്റ്, ഫുട്ബാള് , ഹോക്കി, ടെന്നീസ്, ബാസ്കട്റ്റ് ബാല്, മുതലായ കളികള് മാത്രമേ റസ്റ്റ് ഹൌസില് നിരോധിച്ചിട്ടുള്ളൂ .... ശീട്ട് കളി, വൈ രാജ് വൈ ഒന്ന് വെച്ചാല് രണ്ട് രണ്ട് വെച്ചാല് നാല്, കള്ളനും പോലീസും മുതലായ കളികള് റസ്റ്റ് ഹൌസില് അനുവദിചിട്ടുണ്ട്...



Posted by നാസ് to കേരള റസ്റ്റ്‌ ഹൗസ് at November 20, 2009 8:10 PM

49. അരുണ്‍ കായംകുളം has left a new comment on your post "നര്മ്മം എന്ന മര്മ്മം":

അഭിപ്രായം അറിയിക്കുന്ന എല്ലാവര്ക്കും നന്ദി.
സ്നേഹപൂര്വ്വം
അരുണ്




Posted by അരുണ്‍ കായംകുളം to നമ്മുടെ ബൂലോകം at November 20, 2009 9:11 PM

50. kochuthoma has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

http://www.manoramaonline.com/advt//Lifestyle/Poetry_Day/memory_01.htm



Posted by kochuthoma to പണിക്കർ സ്പീക്കിംഗ്‌ at 20 November 2009 19:22

51. kochuthoma has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

http://www.manoramaonline.com/advt//Lifestyle/Poetry_Day/memory_01.htm



Posted by kochuthoma to പണിക്കർ സ്പീക്കിംഗ്‌ at 20 November 2009 19:22

52. പാട്ടോളി, Paattoli has left a new comment on your post "അടിമകൾ":

ടച്ചിങ്....



Posted by പാട്ടോളി, Paattoli to ഞാന്‍ കണ്ട കാഴ്ചകള്‍ at 20 November 2009 07:29

53. ViswaPrabha | വിശ്വപ്രഭ has left a new comment on your post "ലോനപ്പന് അതിവേഗപാതയിലൂടെ പറക്കുന്നു....":

ഇത്ര വലിയ സ്പീഡിൽ കാറോടിച്ചു കളിക്കാനൊന്നും പോണ്ട. കള്ളും കുടിച്ച് ഹർത്താലും കളിച്ച് വീട്ടിലിരുന്നു് ചക്കാത്തിനു സ്വപ്നം കണ്ടാൽ മതി. അമ്മായിഅപ്പനും അളിയനും അതുപോലുള്ള അലവലാതികളും ഗൾഫീന്നും ബോംബേന്നും നട്ടെല്ലുപൊടിച്ച് പണമാക്കി അയച്ചുതന്നോളും.



Posted by ViswaPrabha | വിശ്വപ്രഭ to ദൃഷ്ടിദോഷം at Friday, November 20, 2009

54. asha has left a new comment on your post "പാനപാത്രം":

എന്റമ്മേ! അടിപൊളി!
വാട്ടർമാർക്ക് ഒക്കെ നന്നായിട്ടോ അല്ലേ വല്ലോരും അടിച്ചോണ്ടു പോവും. :)



Posted by asha to നിഴല്‍ക്കൂത്ത് at 20 November 2009 07:10

55. N.J ജോജൂ has left a new comment on your post "ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസം":

"ഇടതുപക്ഷം എതിര്ത്തത് ക്യാപ്പിറ്റേഷന് ഫീസ്, നൂറു ശതമാനം മാനേജ്മെന്റ് അഡ്മിഷന്,ഫീസ് നിര്ണ്ണയിക്കുമ്പോള് മൂലധന ചിലവും കൂടി ഉള്പ്പെടുത്തുന്ന രീതി, മെറിറ്റിനെ അവഗണിക്കുന്ന വീക്ഷണങ്ങള്,സംവരണ തത്വങ്ങള് കാറ്റില് പറത്തല് തുടങ്ങിയ സംഗതികളല്ലേ."

ദൈനംദിന ചിലവുകള്ക്ക് ബുദ്ധിമുട്ടൂന്ന ഒരു സര്ക്കാരിന് ചിലവുകൂടിയ ഉന്നതവിദ്യാഭ്യാസരംഗത്ത് മുതല്മുടക്കുന്നതിനു പ്രായോഗികമായ ബുദ്ധിമുട്ടൂണ്ട് എന്ന തിരിച്ചറിവ് യുഡീഎഫ് നു പൊതുവെയും എല്ഡീഎഫ് ല് ഒറ്റപ്പെട്ടും ഉണ്ടായിരുന്നു. 2001 ഫെബ്രുവരിയില് ബംഗാളില് 100 സ്വാശ്രയ പ്രൊഫഷണ കോളേജുകള്ക്ക് ബംഗാളിലെ സി.പി.എം ഗവര്മെന്റ് അനുമതി നല്കിയിരുന്നു. ആ സമയം കേരളത്തിലെ വിദ്യഭ്യാസമന്ത്രിയായിരുന്ന പി.ജെ ജോസഫിനും സ്വകാര്യസ്വാശ്രയമെന്ന ആശയം സ്വീകാര്യമായിരുന്നു. മുഖ്യമന്തി ഇ.കെ നയനാര് സ്വകാര്യസ്വാശ്രയങ്ങള്ക്ക് അനുകൂല നിലപാടാണ് കൈക്കൊണ്ടിരുന്നത്. എല്.ഡി.എഫ് കണ്വീനറായിരുന്ന അച്യുതാനന്ദന് മൃദു സമീപനമാണ് കൈക്കൊണ്ടിരുന്നത്. അതേ സമയം പിണറായി വിജയനാകട്ടെ സ്വകാര്യ സ്വാശ്രയങ്ങള് ഒരു കാരണവശാലും അനുവദിയ്ക്കുന്ന പ്രശ്നമില്ല എന്ന നിലപാടിലായിരുന്നു.

(പഴയ ഒരു ഹിന്ദുവിലെ ആര്ട്ടിക്കിളിന്റെ പരിഭാഷയാണെന്നാണ് എന്റെ ഓര്മ്മ. ഒരു പോസ്റ്റിനുവേണ്ടിയുള്ള അന്വേഷണങ്ങളില് കിട്ടിയത്.)



Posted by N.J ജോജൂ to OpenHouse at Friday, November 20, 2009 8:23:00 PM IST

56. മണിഷാരത്ത്‌ നിങ്ങളുടെ പോസ്റ്റ് "ഫോട്ടോഷോപ്പില് മലയാളം എഴുതുന്നതെങ്ങിനെ?" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന് അങ്ങിനെയാണ് ചെയ്യാറുള്ളത്,വരമൊഴിയില് ടൈപ്പുന്നു.നേരേ മലയാളം വിന്ഡോയില് കാണുന്നത് സെലക്ട് ചെയ്ത് ഫൊട്ടോഷോപ്പില് ടൂള്സില് T ടൂള് എടുക്കുക.ഇനി ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യാം.ബാക്ഗ്രൗണ്ടല്ലാത്ത് കളര് ഫോണ്ടിന് നല്കണമെന്നുമാത്രം.ഇപ്രകാരം ചെയ്യുമ്പോള് പ്രശ്നമുണ്ടാകാറില്ല.യൂണികോഡിലേക്ക് ഫോണ്ട് മാറ്റരുത്



മണിഷാരത്ത്‌ , ത്രിശ്ശൂക്കാരന്‍‌ ലേക്ക് November 20, 2009 8:17 PM ന് പോസ്റ്റ് ചെയ്തത്

57. സ്വപ്നാടകന്‍ has left a new comment on your post "പടം പിടുത്തം...!":

ഇഷ്ടപ്പെട്ടു. Link tweet ചെയ്തിട്ടൂണ്ട് :)



Posted by സ്വപ്നാടകന്‍ to ചിത്രണം at November 20, 2009 6:26 PM

58. വിജയലക്ഷ്മി has left a new comment on your post "ശരണ വഴിയിലൂടെ, ശരണം വിളികളോടെ":

nalla post .."swaamiye sharanamayyappaa"...



Posted by വിജയലക്ഷ്മി to വര്‍ഷ ഗീതം at November 20, 2009 8:34 PM

59. kochuthoma has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

http://www.manoramaonline.com/advt//Lifestyle/Poetry_Day/memory_01.htm



Posted by kochuthoma to പണിക്കർ സ്പീക്കിംഗ്‌ at 20 November 2009 19:23

60. Deepa Bijo Alexander has left a new comment on your post "സൈബര് പ്ലാന്(കവിത)":

"ഡസ്ക് ടോപ്പാണിന്നെന്റെ കൃഷിയിടം
ടൂള്സില് പരതുന്ന വിരലുകള് കര്ഷകര് "

:-)



Posted by Deepa Bijo Alexander to മണല്‍ക്കിനാവ്‌ at November 20, 2009 7:05 AM

61. kochuthoma has left a new comment on your post "കവിതയുടെ അപൂർവ്വ വിസ്മയം":

http://www.manoramaonline.com/advt//Lifestyle/Poetry_Day/memory_01.htm



Posted by kochuthoma to പണിക്കർ സ്പീക്കിംഗ്‌ at 20 November 2009 19:22

62. കുമാരന്‍ | kumaran has left a new comment on your post "ദ്രോഹിക്കുന്നതിനുള്ള ദിവസം":

ഓടിച്ചാല് പോരാരുന്നു..



Posted by കുമാരന്‍ | kumaran to ഇതു ഞാനാ...ഇട്ടിമാളൂ... at 11/20/2009 7:21 AM

63. നാസ് has left a new comment on your post "കേരള റസ്റ്റ് ഹൗസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അറിയ...":

കുറുപ്പേ ശരിയാക്കാം.. 444 ടെ ഇപ്പൊ ശരിയാക്കാം... ഇപ്പൊ ശരിയാക്കാമെന്നെ...

പിന്നെ കള്ള് കച്ചോടം... അത് ആ ഹരീഷുമായി ആലോചിച് ഒരു തീരുമാനത്തിലെത്ത്.... രണ്ടു പേരും മലക്ക് പോയാ പിന്നെ ആര് ഷാപ്പ് നടത്തും... ആ പകലന്റെ കാന്റെനിലെങ്ങാനും ഒന്ന് വെക്കാന് പറ്റുമോന്നു ചോദിച്ചു നോക്കൂ....



Posted by നാസ് to കേരള റസ്റ്റ്‌ ഹൗസ് at November
...

read more »


    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »

Create a group - Google Groups - Google Home - Terms of Service - Privacy Policy
©2010 Google