|
| 28 Mar |
|
| 24 Aug |
|
| 23 Aug |
|
| 23 Aug |
|
| 23 Aug |
|
| 28 Apr |
ബാര്‍ക്കര്‍ സിദ്ധാന്തംമുതിര്ന്ന ഒരാളുടെ രോഗാവസ്ഥ, അയാള്‍ ഗര്‍ഭസ്ഥശിശുവായിരുന്നാപ്പോള്‍ മാതാവിനുണ്ടായിരുന്ന ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നു ശാസ്ത്രീയമായി തെളിയിച്ചത് ഇംഗ്ളീഷ് ഭിഷഗ്വരനായ ഡോ. ഡേവിഡ് ബാര്‍ക്കറാണ്. ജനന ഭാരം കുറഞ്ഞ കുട്ടികള്‍ വലുതാകുമ്പോള്‍,അവരില്‍ രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം,പ്രമേഹം ,പൊണ്ണത്തടി തുടങ്ങിയ "മെറ്റബോളിക് രോഗങ്ങള്‍"(MetS) കൂടുതലായിക്കാണപ്പെടുന്നു എന്ന "ബാര്‍ക്കര്‍ ഹൈപ്പോതെസ്സിസ്" ലോകശ്രദ്ധ ആകര്‍ഷിച്ചു. വിവിധരാജ്യങ്ങളിലായി നിരവധി പഠനങ്ങള്‍ നടത്തപ്പെട്ടു. 200 ലേറെ പഠ്ഹനങ്ങള്‍ക്കു ബേക്കര്‍ തന്നെ നേതൃത്വം നല്‍കി. 75 വര്‍ഷം മുമ്പ് ഇംഗ്ളണ്ടില്‍ ജനിച്ചിരുന്ന കുട്ടികളില്‍ പത്തു ശതമാനവും ഒരു വയസ്സിനു മുന്‍പേ മരിച്ചു പോയിരുന്നു. 1899- 1903 കാലത്തെ ബോവര്‍ യുദ്ധത്തില്‍ ബ്രിട്ടേഷ് പട്ടാളത്തില്‍ ചേരാന്‍ ചെന്ന ആളുകളില്‍ മൂന്നില്‍ രണ്ടു പേരേയും മോശമായ ആരോഗ്യം എന്ന പേരില്‍ തിരിച്ചയച്ചിരുന്നു. ഇംഗ്ളീഷ്‌കാരുടെ വംശം അന്യം നിന്നു പോകുമെന്നു പേടിച്ച, ഹെര്‍ഫോര്‍ഡ്ഷെയര്‍ മെഡിക്കല്‍ ഓഫീസ്സര്‍ പ്രസ്തുത പ്രദേശത്തെ ഹെല്‍ത്തു വിസിറ്ററായിരുന്ന ഈതല്‍ ബേണ്‍ സൈഡിനെ പത്തനനെരീക്ഷണങ്ങല്‍ക്കായി നിയോഗിച്ചു. അഞ്ചു ഷില്ലിങ്ങിന്രെ സ്പ്രിങ്ങ് ബാലന്‍സുമായി അവര്‍ ഗ്രാമന്തരങ്ങളില്‍ ചുറ്റിക്കറങ്ങി, ജനിച്ച ഉടനേയും പിന്നീട്' ഒന്നാം പിറന്നാളിനും, കുട്ടികളുടെ കൃത്യമായ തൂക്കം നൊക്കി ചാര്‍ട്ടുകളുണ്ടാകി .നേര്‍സുമാരുടേയും ഹെല്‍ത്തുവിസിറ്ററന്‍മാരുടേയും ഒരു വന്‍നിരയെ അവര്‍ പരിശീലിപ്പിച്ചെടുത്തു. അവരുടെ സ്ഥിതിവിവരക്കണക്കുകള്‍ പില്‍ക്കാലത്ത് ബാര്‍ക്കര്‍ക്കു സഹായകമായി. നിഗമനങ്ങള്‍(1)തൂക്കം കുറഞ്ഞ്ഞ്ഞ നവജാതര്‍ വലുതാകുമ്പോള്‍, പ്രമേഹ - രക്തമര്‍ദ്ദ-ഹൃദ്രോഗ രോഗികളായിത്തെരും. 2)ആദ്യത്തെ രണ്ടു വയസ്സുകാലത്തെ വളര്‍ച്ചക്കുറവ് മേല്‍പ്പറഞ്ഞ രോഗള്‍ക്കു കാരണമാകും. (3-11 പ്രായത്തില്‍ കൂടിയ തോതില്‍ വളര്‍ച്ചയുണ്ടായാലും പില്‍ക്കാലത്ത് ഇത്തരം രോഗങ്ങള്‍ പിടിപെടും. (3)ഗര്‍ഭകാലത്തു പോഷകാഹാരക്കുറവുണ്ടായാല്‍ സധാരണ തൂക്കമുള്ള കുഞ്ഞിനും പില്‍ക്കാലത്ത് ഹൃദ്രോഗം വരും. (4)ഗര്‍ഭകാലത്തു അമ്മയ്ക്കു മതിയായ തൂക്കം ഇല്ലായിരുന്നുവെങ്കില്‍ കുട്ടി മദ്ധ്യ വയസ്സിലെത്തുമ്പോല്‍ കോളസ്റ്ററോള്‍ അമിതനിലയിലെത്തും. ബാഹ്യലിങ്കുകള്‍
|
| |||||||||||
| Create a group - Google Groups - Google Home - Terms of Service - Privacy Policy |
| ©2010 Google |